വിശ്വാസം
ഓരോ പിണക്കത്തിനൊടുവിലും നിനക്കായ് ഞാന്‍ തുറന്നിടുന്ന വാതില്‍ എന്‍റെ വിശ്വാസമാണ്. എന്നിലേയ്ക്ക് വരാതിരിക്കാന്‍ നിനക്കാവില്ലെന്ന വിശ്വാസം. എന്നെ തിരഞ്ഞെത്തുന്ന നിന്നിലും അതേ വിശ്വാസമാണല്ലോ... നിന്നില്‍ നിന്നും പടിയിറങ്ങി പോകാന്‍ എനിക്കാവില്ലെന്ന നിന്‍റെ വിശ്വാസം. നിനക്കായ് മാത്രം ഞാനൊരു വാതില്‍ തുറന്നിടുമെന്നുള്ള നിന്‍റെ ഉറപ്പ്....
Comments
Post a Comment