നമ്മള്‍,നീയും നിന്‍റുള്ളിലെ ഞാനും

പ്രണയമേ ... ഞാന്‍ നിന്നിലേയ്ക്കോ അതോ നീ എന്നിലേയ്ക്കോ കടന്നു വന്നത് . അതിനായ് നമ്മിലാരോ, അതോ നാമിരുവരുമോ , വഴികളേറെ നടന്നു തീര്‍ത്തുവോ. ഒടുവിലെപ്പോഴോ നെറുകയിലൊരു മൃദുചുംബനമായ് പിന്നെയാ പിന്‍കഴുത്തിലിക്കിളിപ്പെടുത്തലുകളായ് പിന്നെ ....പിന്നെയാകാല്‍വിരലുകളെ പോലും  പൊള്ളിക്കും ചുടുചുംബനങ്ങളായ് നീയെന്നിലെ ഞാനായിമാറിയോ. നിന്‍െറയാ വെള്ളാരം കണ്ണുകളില്‍ ഞാനെന്നെ കണ്ട നിമിഷം തിരിച്ചറിഞ്ഞതാണത്, ഇനിമേലെന്നും നീ ഞാനുമാണെന്ന്.... ഞാന്‍ നീയും ...

Comments

Post a Comment

Popular posts from this blog

വിശ്വാസം

ജീവിതം