വേനല്‍ മഴ
വസന്തം കഴിയാറാവുന്നു
അവസാന പൂവും കൊഴിയാറായി
ശലഭങ്ങളും ഒഴിഞ്ഞുതുടങ്ങി
വസന്തത്തിനപ്പുറം കാത്തിരിക്കുന്നതെന്താണ്
അടിത്തറയിതാ വരണ്ടുതുടങ്ങി
ഒരിറ്റുനനവു തേടി വേരുകള്‍,
അവശേഷിച്ചിട്ടില്ലാത്ത ജലത്തിനായ്
ആഴങ്ങളിലേയ്ക്ക് ആര്‍ത്തിയോടെ
ഒരു മഴ നനയണം
അവസാനയിതളും കൊഴിയുംമുന്‍പ്
അതൊരു ചാറ്റല്‍ മഴയാവേണ്ട
ഇടിമിന്നലുകളോടാര്‍ത്തിരമ്പുന്ന വേനല്‍മഴ
നോവായ് പടരണം
മതിയാവോളമതേറ്റുവാങ്ങേണം
ആ നോവിലാവേണമാ
അവസാനയിതള്‍ കൊഴിഞ്ഞുവീഴാന്‍
ഇനിയൊരു വസന്തത്തിലേയ്ക്ക് കണ്‍തുറക്കേണ്ടതില്ലിനി -
യോരു മഴയും നനയേണ്ടതില്ലീ-
വേനല്‍മഴ മാത്രം നനഞ്ഞാലൊക്കും.
Comments
Post a Comment