അനിവാര്യം
ഇന്നലെവരെ ഒരു വടവൃക്ഷമായിരുന്നു
വേരുകള്‍ മണ്ണിലാഴ്ത്തി
തലയെടുപ്പോടെ, ചില്ലകള്‍ ആകാശത്തിലേയ്ക്കുയര്‍ത്തി
അഹങ്കാരത്തോടെ
ആശ്രിതവത്സലനായി നിന്നിരുന്നു.
എങ്ങിനെയാണ് കാലിടറിയത്
ആരുടെ കര്‍മ്മഫലം
തന്‍റെതന്നെയാവാം
കടപുഴകിയ വേരുകളും
ഇലകൊഴിഞ്ഞ ശിഖരങ്ങളും
നശിച്ചുപോയ പ്രതാപവും
കഴിഞ്ഞനാളുകളില്‍ തണല്‍പറ്റി നിന്നവര്‍
ഇന്നിതാ വഴിമുടക്കിയെന്നധിക്ഷേപിക്കുന്നു
പിഴുതുവീണതിനെ മുറിച്ചുമാറ്റാന്‍
മൂറവിളി കൂട്ടുന്നു
എല്ലാമറിയുമ്പോഴും
നിസ്സഹായനായി
ഗതകാല സ്മരണകള്‍ കൂട്ടുപിടിച്ച്
ഇങ്ങനെയിങ്ങനെ...
This comment has been removed by a blog administrator.
ReplyDelete