വേണ്ടേ ?? വേണം ..വേണ്ടതാണത്
ഓരോ പുരുഷനും ഒരു സ്ത്രീജന്‍മം കൂടി കൊടുക്കണം ഈശ്വരന്‍. ആര്‍ത്തവവേദനയും പ്രസവവേദനയും അറിയിക്കാനല്ല. ആ വേദനകള്‍ അവളിലെ പെണ്‍മയുടെ പൂര്‍ണ്ണതയാണ്, പുണ്യവുമാണ്.
മറിച്ച് പ്രത്യേകിച്ച് കാരണങ്ങള്‍ കൂടാതെ അടക്കിവയ്ക്കേണ്ടിവന്ന സ്വപ്നങ്ങളുടെ ഭാരമെന്തെന്നറിയിക്കാന്‍, സ്വാഭിമാനം മാറ്റി വയ്ക്കേണ്ടി വന്നതിന്‍റെ നോവറിയിക്കാന്‍, ചെയ്യാത്തതെറ്റുകളുടെ പേരില്‍ അപരാധിയെന്നവണ്ണം തലകുനിക്കേണ്ടി വരുന്നതിന്‍റെ പ്രാണനൊമ്പരം അറിയിക്കാന്‍, ഒരുതരി പൊന്നിനൊപ്പം വന്നുചേര്‍ന്ന കടമകള്‍ തീര്‍ക്കാന്‍ പകലന്തിയോളമോടിയിട്ടൊടുവില്‍ അതിനൊന്നിനുമൊരുവിലയുമില്ലായിരുന്നു എന്നറിയുമ്പോഴുള്ള നിസ്സഹായതയുടെ ആഴമറിയിക്കാന്‍.
പിന്നെയുമുണ്ടല്ലോ.....
പ്രണയപൂര്‍വ്വം ഒന്നു നോക്കാന്‍പോലും മറന്നവന്‍ ഇരുളില്‍ ഒരുഭാരമായി മേലേയ്ക്കമരുമ്പോള്‍ അവള്‍സുഖിക്കുകയായിരുന്നു എന്ന അവന്‍റെ ചിന്തകള്‍ എത്രവലിയ അബദ്ധമായിരുന്നു എന്നും മനസ്സിലാക്കിക്കേണ്ടേ.
Comments
Post a Comment