ജീവിതം

രണ്ടു സങ്കടങ്ങള്‍ കണ്ടുമുട്ടുന്ന നിമിഷം വിശുദ്ധമാണെന്നു വായിച്ചിട്ടുണ്ട്. അപ്പോള്‍ , കണ്ടുമുട്ടിയതൊക്കേയും സങ്കടങ്ങളെയാവുമ്പോഴോ.....? സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കടമെടുക്കാന്‍ പോലും കിട്ടാതെയാവുമ്പോഴോ....?
ഓരോ കണ്ടുമുട്ടലുകളും പറയുന്നു, നിനക്ക് സങ്കടങ്ങള്‍ ഇല്ല. അഥവാ നിനക്കുള്ളതൊന്നും സങ്കടങ്ങളായിരുന്നില്ല . മറിച്ച് അനുഭവങ്ങള്‍ ആയിരുന്നു.സന്തോഷങ്ങളെ സ്വയം കണ്ടെത്താന്‍ പഠിപ്പിക്കുന്ന അനുഭവങ്ങള്‍ .
പക്ഷെ...... എന്നിട്ടും തോറ്റു പോകുന്നു . സങ്കടപ്പെടാന്‍ കാരണങ്ങള്‍ കണ്ടുപിടിക്കലാണല്ലോ പണ്ടേയുള്ള ശീലം.

Comments

  1. ദൈവം നീതിമാനാണെന്ന് പറഞ്ഞതാരാ?

    ReplyDelete
    Replies
    1. ദൈവത്തിന്‍റെ നീതി മനുഷ്യബുദ്ധിക്കതീതമാണ്്

      Delete

Post a Comment

Popular posts from this blog

നമ്മള്‍,നീയും നിന്‍റുള്ളിലെ ഞാനും

വിശ്വാസം