ഒരു മഴ,അതു പെയ്യേണ്ടതായിരുന്നു...
ഒന്നുറക്കെ കരയാന്‍ തോന്നുന്നിടത്തോളം മുറിപ്പെട്ടു പോവാറുണ്ട് മനസ്സ് ചിലപ്പോഴൊക്കെ .അപ്പോഴൊന്നും കരയാനായിട്ടുമില്ല . കരയാനിഷ്ടപ്പെട്ടിരുന്നില്ല എന്നതാവാം സത്യം.
പക്ഷേ..... പൊട്ടിച്ചിരിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ഒന്നുപോലും പാഴാക്കാതെ ആര്‍ത്തു ചിരിച്ചിട്ടുണ്ട്, പരിസരം പോലും മറന്ന്, അച്ചടക്കം എന്ന ഓമനപ്പേരിലറിയപ്പെടുന്ന നിയന്ത്രണ രേഖയെ പാടേ മറന്ന്....
കരയേണ്ടതൊക്കെ കരഞ്ഞും തീര്‍ക്കണമായിരുന്നു. അതു ചെയ്യാതിരുന്നതുകൊണ്ടാവാം ആ സങ്കടങ്ങളൊക്കേയും മനസ്സിലങ്ങ് കൂടും കൂട്ടിയിരുപ്പായത്...
Comments
Post a Comment